കാട്ടാക്കട: കർശന നിയന്ത്രണങ്ങൾക്കിടയിലും കാട്ടാക്കടയിൽ കൊവിഡ് രൂക്ഷം. നിരോധനാജ്ഞ തുടരുമ്പോഴും രണ്ട് ദിവസത്തിനിടെ പൂവച്ചലിൽ 60 പേർക്കും കാട്ടാക്കടയിൽ 33 പേർക്കും കുറ്റിച്ചലിൽ 29 പേർക്കും രോഗം സ്ഥിരീകരിച്ചു. പൂവച്ചലിൽ 212, കാട്ടാക്കടയുൽ 250, കുറ്റിച്ചലിൽ 155 എന്നിങ്ങനെയാണ് ആകെ രോഗികളുടെ എണ്ണം. രോഗവ്യാപനം കൂടിയതോടെ പൂവച്ചലിൽ നാളെ വൈകിട്ട് 3ന് പഞ്ചായത്ത് ഹാളിൽ സർവകക്ഷിയോഗം ചേരും. കോട്ടൂർ വനത്തിലെ ആദിവാസികളിൽ 11 പേർ ചികിത്സയിലുള്ളതിൽ 10 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.