കോവളം:എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ രോഗ പ്രതിരോധ ശേഷി വർദ്ദിപ്പിക്കുന്നതി നായി കാഡ ഔഷധ പാനീയം വിതരണം ചെയ്തു. സൈബർ സേന ജില്ലാ കമ്മിറ്റി അംഗം വി.ജി. മനോജ് കുമാർ വിതണോദ്ഘാടനം നിർവഹിച്ചു.ശാഖാ വൈസ് പ്രസിഡന്റ് എ.സതികുമാർ,സെക്രട്ടറി ഷാജിമോൻ, കമ്മിറ്റി അംഗങ്ങളായ എസ്. സതികുമാർ, അനിൽകുമാർ , പ്രകാശ്, കേരളകൗമുദി ഏജന്റ് ഷാനു മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.