തിരുവനന്തപുരം: നേമത്തെ മുഴുവൻ വോട്ടർമാർക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി നന്ദി അറിയിച്ചു. എൽ.ഡി.എഫ് വിജയത്തിനായി പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിച്ച എല്ലാവർക്കുമായി വിജയം സമർപ്പിക്കുന്നതായി വാർത്താ കുറുപ്പിൽ ശിവൻകുട്ടി പറഞ്ഞു. മണ്ഡലത്തിൽ അഞ്ചുവർഷമായി മുടങ്ങികിടക്കുന്ന വികസന പ്രവർത്തനങ്ങൾകൂടി ഏറ്റെടുക്കുകയെന്ന ഉത്തരവാദിത്തമാണ് ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത്. അത് നൂറു ശതമാനം ആത്മാർത്ഥതയോടെ ഏറ്റെടുക്കുന്നു. നേമത്തെ മതേതര, ജനാധിപത്യ പ്രസ്ഥാനത്തിന്റെ പ്രവർത്തകർക്കൊപ്പം എല്ലാകാലത്തുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.