തിരുവനന്തപുരം: പേയാട്ട് സിനിമ തിയേറ്ററിന്റെ പാർക്കിംഗ് ഏരിയയിലെ കാറിൽ ഒളിപ്പിച്ച 50 കിലോ കഞ്ചാവുമായി രണ്ടു പ്രതികൾ പിടിയിലായി. കാറിന്റെ ഉടമയും പ്രധാന പ്രതിയുമായ വെള്ളറട ആറ്റിൻകര അനിൽ ഭവനിൽ അനിൽകുമാറും പ്രാവച്ചമ്പലം സലിസ മൻസിലിൽ റഹീമുമാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ചില്ലറ വില്പനക്കാർക്ക് എത്തിച്ച കഞ്ചാവിന്റെ വിലപേശൽ നടക്കുമ്പോഴായിരുന്നു അറസ്റ്റ്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ.എൻ.എസ്, പ്രിവന്റീവ് ഓഫീസർ സുരേഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ യദു കൃഷ്ണൻ, മിഥുൻകുമാർ, ഉല്ലാസ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.