തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കൊവിഡ് വാർഡ് നിയുക്ത എം.എൽ.എ അഡ്വ. ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാനഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ അദ്ധ്യക്ഷത വഹിച്ചു.
വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. ജലീൽ,എസ്.സുനിത,വിളപ്പിൽ രാധാകൃഷ്ണൻ,നെടുമങ്ങാട് മുനസിപ്പൽ ചെയർപേഴ്സൺ പി.എസ്.ശ്രീജ,ജില്ലാ പഞ്ചായത്ത് അംഗം എ.മിനി,സെക്രട്ടറി ഡി.രാജേഷ്,നെടുമങ്ങാട് ആശുപത്രി സൂപ്രണ്ട് ഡോ.അഷറഫ്,അഡ്വ.ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.