തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് പഠനം പൂർത്തിയാക്കാൻ കഴിയാത്തവർ മുതൽ ഡോക്ടറും കോളേജ് പ്രിൻസിപ്പലും വരെ പുതിയ നിയമസഭയുടെ പടികയറുന്നു. പാട്ടിലൂടെ തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിച്ച് ശ്രദ്ധയാകർഷിച്ച ഗായിക അരുരിലെ ദലീമ ജോജോ.. ഡോ. എം.കെ.മുനീറിന് പുറമെ,പ്രാക്ടീസ് ചെയ്യുന്ന മറ്റൊരു ഡോക്ടർ കൂടി . ചവറയിൽ നിന്ന് സുജിത്ത് വിജയൻപിള്ള.തൃശൂർ കേരള വർമ്മ കോളേജിലെ ഇംഗ്ളീഷ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായ ഡോ. ആർ.ബിന്ദുവാണ് പുതുമുഖങ്ങളിലെ മറ്റൊരു ശ്രദ്ധേയ. സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻെറ ഭാര്യയാണ് ബിന്ദു .
അഞ്ചാം ക്ളാസിൽ പഠനം അവസാനിപ്പിച്ചവരും കർഷകരും അദ്ധ്യാപകരും ബിരുദാനന്തര ബിരുധാരികളും, അദ്ധ്യാപകനുണ്ട്, എൽഎൽ.ബിക്കാരുടെ വലിയ നിരതന്നെയുണ്ട്. നിയമപഠനം പാതി വഴിയിൽ ഉപേക്ഷിച്ചവരും നിയമവിദ്യാർത്ഥിയുമുണ്ട്. മാവേലിക്കരയിൽ നിന്നുള്ള എം.എസ്. അരുൺകുമാറാണ് വിദ്യാർത്ഥി..രണ്ടാം തവണ ആറൻമുളയിൽ നിന്നെത്തുന്ന വീണ ജോർജ് എം എസ്.സിക്കുശേഷം റാങ്കോടെയാണ് ബി.എഡ് നേടിയത്. ട്രേഡ് യൂണിയൻ രംഗത്തുനിന്നുമുള്ളവരും ഏറെ. ബിരുദമുള്ളവർ- 54,ബിരുദാനന്തരബിരുദക്കാർ- 12,എൽഎൽ.ബിക്കാർ- 37,അഭിഭാഷകർ- 16, എം.ബി.ബി.എസുകാർ -2,എൻജിനിയർ- 1,പ്രൊഫസർ- 2, അദ്ധ്യാപകർ- 2, ഗായിക -1,സിനിമാ താരം- 2, എെ.ടി.എെക്കാർ -2 ,പ്രീഡിഗ്രിക്കാർ- 3, എസ്.എസ്.എൽ.സിക്കാർ- 3,
ഒൻപതാം ക്ളാസ് -1 അഞ്ചാം ക്ളാസ്- 1.