വെഞ്ഞാറമൂട്: കേരള സർക്കാർ, കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത സംരംഭമായ കേരള ചിക്കന്റെ ജില്ലയിലെ ആദ്യ ഔട്ട്‌ലെറ്റ് നെല്ലനാട് പഞ്ചായത്തിൽ തണ്ട്റാം പൊയ്കയിൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ നിർവഹിച്ചു.
ഗുണമേന്മയുള്ള കോഴിയിറച്ചി മാർക്കറ്റിൽ ലഭിക്കുനതിനേക്കാളും കുറഞ്ഞ വിലയ്ക്ക് ഈ ഔട്ട്ലെറ്റിൽ നിന്നും ലഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സുധീർ, വാർഡ് മെമ്പർമാരായ സജീന ബീബി, ബി.കെ. ഹരി, സുജ, മഞ്ജു, സി.ഡി.എസ് ചെയർപേഴ്സൺ സന്ധ്യ എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: കേരള സർക്കാർ, കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത സംരംഭമായ കേരള ചിക്കന്റെ ജില്ലയിലെ ആദ്യ ഔട്ട്‌ലെറ്റ് നെല്ലനാട് പഞ്ചായത്തിൽ തണ്ട്റാം പൊയ്കയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു