ഉഴമലയ്ക്കൽ : മുപ്പതുവർഷമായി തുടരുന്ന കോൺഗ്രസ് കുത്തക തകർത്ത് അരുവിക്കര മണ്ഡലത്തിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫന് ഉഴമലയ്ക്കൽ പഞ്ചായത്തിൽ നിന്നും ലഭിച്ചത് 831 വോട്ടിന്റെ ലീഡ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലീഡ് ലഭിക്കുന്നതായിരുന്നു ഉഴമലയ്‌ക്കലിലെ പതിവിന്. ഇക്കുറി മാറ്റം വന്നു. ജി.സ്റ്റീഫനെ വിജയിപ്പിച്ച വോട്ടർമാർക്ക് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എസ് .സുനിൽകുമാറും സെക്രട്ടറി ഇ.ജയരാജും നന്ദി അറിയിച്ചു.