കടയ്ക്കാവൂർ: കൊവിഡ് വ്യാപനം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ സാഹചര്യത്തിൽ പ്രാഥമിക രോഗലക്ഷണങ്ങളില്ലാതെ പോസിറ്റീവ് റിസൾട്ട് ആകുന്നവർക്ക് കടയ്ക്കാവൂർ എസ്സ്.എൻ.വി.ജി ഹയർ സെക്കന്ററി സ്ക്കൂളിൽ ഡോമിസിയലറികെയർ സെന്റർ(ഡി.സി.സി )തുടങ്ങുന്നതിന്റെ മുന്നൊരുക്കങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് , സെക്രട്ടറി, ജനപ്രതിനിധികൾ, ഉദ്ദ്യോഗസ്തർ തുടങ്ങിയവർ വിലയിരുത്തി. ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിച്ച വാഹനസൗകര്യം ഇല്ലാത്തവർക്കായി ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. വിവരങ്ങൾക്ക് 0470 265 66 32 എന്ന നമ്പറിൽ ബന്ധപ്പെടുക.