tech

തി​രു​വ​ന​ന്ത​പു​രം​:​ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സാങ്കേതിക വിദ്യാർത്ഥികളുടെ നൂതന പ്രോജക്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ ടെക്‌ഫെസ്റ്റ് 2021 (TECHFEST-2021) സംഘടിപ്പിക്കുന്നു. ടെക്‌ഫെസ്റ്റിലേക്ക് മത്സരിക്കുന്നതിന് ബി.ടെക് വിദ്യാർത്ഥികൾക്ക് മേയ് 31നകം അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.kscste.kerala.gov.in.

മ​സ്റ്റ​റിം​ഗ് ​നി​റു​ത്തി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​സാ​ഹ​ച​ര്യ​ത്തി​ൽ,​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഫാ​മി​ലി​ ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യും​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​യു​ള​ള​ ​മ​സ്റ്റ​റിം​ഗ് ​ഇ​നി​ ​ഒ​രു​ ​അ​റി​യി​പ്പ് ​ഉ​ണ്ടാ​കു​ന്ന​തു​വ​രെ​ ​നി​റു​ത്തി​വ​ച്ചു.