തിരുവനന്തപുരം: വെള്ളായണി ട്രീറ്റ് മെന്റ് പ്ളാന്റിന്റെ പമ്പ് ഹൗസിൽ പുതിയ പമ്പ് സ്ഥാപിക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വണ്ടിത്തടം സെക്ഷൻ പരിധിയിൽ വരുന്ന തിരുവല്ലം, പൂങ്കുളം, വെള്ളാർ, ഹാർബർ, വെങ്ങാനൂർ, കല്ലിയൂർ, പള്ളിച്ചൽ എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.