തിരുവനന്തപുരം: ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസും സി.പി.എമ്മും അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കിയെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് ആരോപിച്ചു. മഞ്ചേശ്വരത്തും പാലക്കാടും സി.പി.എമ്മും കോൺഗ്രസും നടത്തിയ വോട്ട് കച്ചവടത്തെക്കുറിച്ചും നേമത്ത് കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണയെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നേമത്ത് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതൃത്വവുമായി മുഖ്യമന്ത്രി നേരിട്ട് ധാരണയുണ്ടാക്കി.
ബി.ജെ.പിയെ തോല്പിക്കാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സി.പി.എമ്മിനോട് പരസ്യമായി സഹായം അഭ്യർത്ഥിച്ചിരുന്നു. മെട്രോമാൻ ഇ. ശ്രീധരൻ ജയിക്കുന്നതിനേക്കാൾ സന്തോഷം യു.ഡി.എഫ് നേതാവ് ഷാഫിപറമ്പിൽ ജയിക്കുന്നതാണെന്ന് കഴിഞ്ഞദിവസം പറഞ്ഞ എ.കെ. ബാലൻ എന്ത് ഡീലാണ് കോൺഗ്രസുമായി നടത്തിയതെന്ന് വ്യക്തമാക്കണം.