തിരുവനന്തപുരം: ജയിച്ച മന്ത്രിമാരിൽ ആർക്കൊക്കെ വീണ്ടും മന്ത്രിമന്ദിരങ്ങളിൽ താമസിക്കാൻ ഭാഗ്യമുണ്ടാകും? വീണ്ടും മന്ത്രിയായില്ലെങ്കിൽ ഔദ്യോഗിക വസതികൾ ഒഴിയേണ്ടിവരും. ഘടകകക്ഷി മന്ത്രിമാർക്കടക്കം വീണ്ടും മന്ത്രിയാകും എന്നുറപ്പില്ല. മത്സരിക്കാത്തവരും തോറ്റ മന്ത്രിയും വീടൊഴിയാനുള്ള ഒരുക്കത്തിലാണ്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നാട്ടിലേക്ക് പോയി. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ ഔദ്യോഗിക വസതിയൊഴിഞ്ഞു. മന്ത്രിമാർ ആരൊക്കെയെന്നറിഞ്ഞിട്ട് ഒഴിയാൻ കാത്തിരിക്കുന്നവരുമുണ്ട്.പുതിയ മന്ത്രിമാർ വരുമ്പോൾ മന്ദിരങ്ങൾ പുതുക്കണം. അതും ഉടനെ നടത്തും.