കാട്ടാക്കട:പൂവച്ചലിൽ കൊവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. പൂവച്ചൽ മുളയംകോട് പ്രിൻസ് കോട്ടേജിൽ സിസിലി(65),വീരണകാവ് പാലോട്ടുകോണം വിനീഷ് ഭവനിൽ വിജയകുമാരൻ നായർ(58) എന്നിവരാണ് മരിച്ചത്.ഇതോടെ പഞ്ചായത്തിൽ മരണം ഏഴായി. നിയന്ത്രണങ്ങൾ തുടരുമ്പോഴും ഗ്രാമങ്ങളിൽ കൊവിഡ് രോഗവ്യാപനത്തിൽ കുറവില്ല.കള്ളിക്കാട് പഞ്ചായത്തിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.പഞ്ചായത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 155 ആയി. കൂടാതെ 44 പേരിൽ ആർ.ടി.പി.സി.ആർ. പരിശോധനയും നടന്നു. പൂവച്ചൽ, കാട്ടാക്കട, കുറ്റിച്ചൽ പഞ്ചായത്തുകളിൽ നിരോധനാജ്ഞ തുടരുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാണ്. എന്നിട്ടും രോഗവ്യാപന നിരക്ക് കുറയുന്നില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.