തിരുവനന്തപുരം: പ്രതീക്ഷിച്ചത്ര ന്യൂനപക്ഷ വോട്ടുകൾ കിട്ടാതെ പോയതാണ് നേമത്തെ തന്റെ പരാജയത്തിന് കാരണമെന്ന് കെ.മുരളീധരൻ പറഞ്ഞു. ഈ വോട്ടുകൾ സി.പി.എം സ്ഥാനാർത്ഥിക്ക് ഗുണമായിടി. താനും ശിവൻകുട്ടിയുമായി 19,313 വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായത്. അതിന്റെ പകുതി തനിക്ക് ലഭിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനേ. 20,000 ത്തിലേറെ ന്യൂനപക്ഷ വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിന് കിട്ടിയത്ര വോട്ടുകൾ കുമ്മനത്തിന് കിട്ടിയില്ല. അതേ സമയം 13, 860 വോട്ടിൽ നിന്നാണ് യു.ഡി.എഫ് ഇത്തവണ 36,524 ലേക്ക് എത്തിയത്.