തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയിലെ കരിക്കകം, പാങ്ങോട്, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ കൂട്ടപ്പന, ഫോർട്ട്, രാമേശ്വരം, നാരായണപുരം, അമരവിള, പുല്ലമല, പിരയുമ്മൂട്, പനങ്ങാട്ടുകര, നിലമേൽ, പുത്തനമ്പലം, ബ്രഹ്മംകുന്ന്, ടൗൺ, വർക്കല മുൻസിപ്പാലിറ്റിയിലെ വിളകുളം, പറയിൽ, കോട്ടുമൂല, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ കരുമൺകോട്, മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കുരിക്കകം, കാട്ടായക്കോണം, തിരുപുറം ഗ്രാമപഞ്ചായത്തിലെ മുള്ളുവിള, കഞ്ചംപഴിഞ്ഞി, പുറുത്തിവിള, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കുലക്കോട്, വെള്ളനാട് ടൗൺ, കടുക്കാമൂട്, കൊങ്ങണം, നഗരൂർ ഗ്രാമപഞ്ചായത്തിലെ മടപ്പാട്, കരിംപാലോട്, ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കല്ലുമ്മൽകുന്ന്, കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ അലത്തുകാവ്, പോങ്ങനാട്, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പവതിയൻവിള, പുല്ലൂർകോണം, അടുമൺകാട്, കരുമാനൂർ, നെടുവൻവിള, കൊടവിളാകം, മുള്ളുവിള, ടൗൺ, പൊന്നാംകുളം, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ ആംകോട്, ആലത്തൂർ, അരുവിക്കര, ചുള്ളിയൂർ, മാരായമുട്ടം, തട്ടത്തുമല, പുളിമാംകോട്, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കുറ്റിച്ചൽ, അരുകിൽ, ഉതരംകോട്, കൊടുക്കര, ഏലിമല, ചോനാംപാറ, തച്ചംകോട്, മന്തിക്കളം, കൈതക്കൽ, പേഴുമൂട്, പനവൂർ ഗ്രാമപഞ്ചായത്തിലെ കോതക്കുളങ്ങര, മുട്ടക്കാവ് എന്നീ പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണായും പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ അടയമൺ വട്ടാളിൽ പ്രദേശം, വണ്ടന്നൂർ പയ്യനാട് പ്രദേശം എന്നിവയെ മൈക്രോ കണ്ടെയിൻമെന്റ് സോണായും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

കണ്ടെയിൻമെന്റ് സോൺ പിൻവലിച്ചു

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കറ്റിയാട്, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ചാവടിമുക്ക്, പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ അടയമൺ, നഗരൂർ ഗ്രാമപഞ്ചായത്തിലെ ദർശനവട്ടം, നഗരൂർ ജംഗ്ഷൻ എന്നവിടങ്ങളിലെ കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു