koyilandi

കൊയിലാണ്ടി: ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ വന്നതോടെ കൊയിലാണ്ടി വിജനമായി. പൊലീസിന്റെ കടുത്ത നിരീക്ഷണം ഉള്ളതിനാൽ ഇരുചക്രവാഹനങ്ങൾ പോലും അപൂർവമായേ റോഡിലിറങ്ങിയുള്ളൂ. റെയിൽവേ യാത്രക്കാർ നന്നെ കുറവായിരുന്നു. ഹോട്ടലുകളിൽ പാഴ്‌സൽ ഭക്ഷണം മാത്രമായി ചുരുങ്ങി. മതിയായ രേഖകളില്ലാത്ത മുപ്പതോളം പേരെ പൊലീസ് താക്കീത് ചെയ്തു വിട്ടു. വലിയ തിരക്കനുഭവപ്പെടുന്ന മത്സ്യ മാർക്കറ്റിലും ആളുകൾ വളരെ കുറഞ്ഞു. വാഹനങ്ങളുടെ അഭാവത്തിൽ പല കച്ചവടക്കാരും ഉച്ചയോടെ കടകൾ അടച്ചു. കൊവിഡ് ബാധിതർക്കായി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്നൂറ് കിടക്കകൾ ഒരുക്കി. കൊയിലാണ്ടി താലൂക്ക് റെഡ് ക്രോസും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളും വാർഡ് ആർ.ആർ.ടി അംഗങ്ങളും ചേർന്ന് സംവിധാനങ്ങളൊരുക്കി. ചേമഞ്ചേരി, ചെങ്ങോട്ട് കാവ്, കൊയിലാണ്ടി പ്രദേശങ്ങളിൽ രോഗബാധ ശക്തമാണ്. പൊലീസും സന്നദ്ധ സംഘടനകളും കടുത്ത ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തനരംഗത്ത് സജീവമാണ്.


പടം

വിജനമായ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ

വിജനമായ കൊയിലാണ്ടി നഗരം
പൊലീസ് കടുത്ത നിരീക്ഷണവുമായി രംഗത്ത്‌