കല്ലമ്പലം:കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ശ്രദ്ധേയയായി മണമ്പൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ നിമ്മി അനിരുദ്ധനൻ. പന്തടിവിളയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചും പന്തടിവിള,നീറുവിള,ആഴാംകോണം എന്നിവിടങ്ങളിലെ കാത്തിരുപ്പു കേന്ദ്രങ്ങളിൽ സാനിറ്റൈസർ സ്ഥാപിച്ചും കൊവിഡ് രോഗികൾക്ക് ആംബുലൻസ് സേവനം ഏർപ്പെടുത്തിയുമാണ് നിമ്മി താരമായത്. ശ്വാസതടസം നേരിടുന്ന രോഗികൾക്ക് പൾസ് ഓക്സിമീറ്റർ എത്തിച്ചും, ക്വാറന്റൈനിലുള്ളവർക്ക് അവശ്യസാധനങ്ങൾ വീടുകളിൽ എത്തിച്ചും,കൊവിഡ് മുക്തരായവരുടെ വീടുകൾ,ബസ് സ്റ്റോപ്പുകൾ,കച്ചവട സ്ഥാപനങ്ങൾ,ഓട്ടോ സ്റ്റാൻഡ് എന്നിവ ആഴ്ചയിൽ ഒരു ദിവസം അണുനശീകരണം നടത്തിയും മറ്റു പഞ്ചായത്ത് അംഗങ്ങൾക്ക് മാതൃകയാകുകയാണ് നിമ്മി അനിരുദ്ധൻ.