തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ആരോഗ്യവകുപ്പിന് ഓക്സിജൻ സിലിണ്ടറുകൾ നൽകി അഗ്നിശമന സേന.ആദ്യഘട്ടമായി മെഡിക്കൽ ഓക്സിജൻ നിറച്ച 25 സിലിണ്ടറുകൾ ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കൈമാറിയത്.കൊവിഡ് രോഗികൾക്കുള്ള ഓക്‌സിജൻ ക്ഷാമം മുന്നിൽക്കണ്ടാണ് അഗ്നിശമന സേന സിലിണ്ടറുകൾ കൈമാറുന്നത്.ആകെ 75 സിലിണ്ടറുകൾ കൈമാറും.കളക്ടറുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് പണം ഉപയോഗിച്ചാണ് സിലിണ്ടറുകൾ നിറയ്ക്കുന്നത്.1000 – 1500 ലിറ്റർ ഓക്സിജൻ കപ്പാസിറ്റിയാണ് ഓരോ സിലിണ്ടറുകളിലുമുള്ളത്. ഓക്സിജൻ നിറച്ച് ലഭിക്കുന്ന മുറയ്ക്ക് സിലിണ്ടറുകൾ വരും ദിവസങ്ങളിൽ കൈമാറുമെന്ന് അധികൃതർ അറിയിച്ചു.