കല്ലമ്പലം : കല്ലമ്പലം സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു. മേനാപ്പാറ കുന്നത്തുപണ ചരുവിള വീട്ടിൽ പരേതനായ സുശീലന്റെയും ഓമനയുടെയും മകൻ ഷിബു (39) ആണ് മരണപ്പെട്ടത്. നാവായിക്കുളത്ത് വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഭാര്യക്കും കുട്ടികൾക്കും പോസിറ്റീവായിരുന്നു. ഇപ്പോൾ നെഗറ്റീവായെന്ന് ഹെൽത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ഷിബുവിന് ശ്വാസതടസ്സം കൂടുതലായി അനുഭവപ്പെട്ടപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊണ്ടുപോവുകയും മരിക്കുകയുമായിരുന്നു. ഭാര്യ:മഞ്ജു.
ഫോട്ടോ: ഷിബു