ആറ്റിങ്ങൽ: ആറ്റിങ്ങൽ എൻ.ഡി.എ ഉജ്ജ്വല മുന്നേറ്റമാണ് നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായിരുന്ന അഡ്വ. പി.സുധീർ പറഞ്ഞു.
എൽ.ഡി.എഫിന്റെ വോട്ട് ഇവിടെ കുറയുകയായിരുന്നു. ഇതിന് സി.പി.എം മറുപടി പറയണം. 10,000 വോട്ട് മണ്ഡലത്തിൽ ഇക്കുറി കൂടിയിട്ടും എൽ.ഡി.എഫിന് 5.85 ശതമാനം വോട്ട് കുറഞ്ഞു. എൻ.ഡി.എയ്ക്ക് കഴിഞ്ഞ തവണത്തെക്കാൾ 10,660 വോട്ട് വർദ്ധിച്ചുവെന്നും സുധീർ പറഞ്ഞു.