മലയിൻകീഴ് :കൊവിഡ് പ്രതിരോധ ആയുർവേദ ഔഷധ വിതരണത്തിന്റെയും പഞ്ചായത്ത് തല ധൂപ സന്ധ്യയുടെയും ഉദ്ഘാടനം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാരി നിർവഹിച്ചു.മലയിൻകീഴ് ആയുർവേദ ആശുപത്രി അങ്കണത്തിൽ മെഡിക്കൽ ഓഫീസർ ഡോ.സ്മിതയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കൃഷ്ണപ്രിയ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഒ.ജി.ബിന്ദു,വി.എസ്.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.