തിരുവനന്തപുരം:കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ചെല്ലമംഗലം,ചാല (മാർക്കറ്റ് പ്രദേശം ഒഴികെ),വഴുതക്കാട്,നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ മൂതാംകോണം, കരവാരം ഗ്രാമപഞ്ചായത്തിലെ കല്ലമ്പലം,ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ എരുത്താവൂർ, റസൽപുരം, പുന്നക്കാട്, തളയിൽ, ചാമവിള, മണലി,മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കണ്ണാംകര, മണമ്പൂർ, കൊടിതൂക്കിക്കുന്ന്, പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാൽകുളങ്ങര, അയിരൂർ, അണമുഖം എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.