കാട്ടാക്കട:തമിഴ്‌നാട്ടിൽ നിന്ന് ഓട്ടോ റിക്ഷയിൽ മദ്യം കൊണ്ടുവന്ന കട്ടക്കോട് കാര്യോട് റോഡരികത്ത് വീട്ടിൽ ബിനു(45),പൂഞ്ഞാൻകോട് വല്ലൂർകോണം തടത്തരികത്ത് വീട്ടിൽ മിശിഹാദാസ്(56)എന്നിവർ പിടിയിലായി. കാട്ടാക്കട പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. 180 മില്ലി ലിറ്റർ വീതമുള്ള 14 കുപ്പി മദ്യമാണ് പിടിച്ചത്.ചില്ലറ വിൽപ്പന ഉദ്ദേശിച്ചാണ് ഇവർ മദ്യം കടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.