തിരുവനന്തപുരം: ജില്ലയിലെ പാർട്ടിയുടെ തോൽവിയുടെ പശ്ചാത്തലത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെ. മുരളീധരൻ എം.പി.
ജില്ലയിലെ ദയനീയ തോൽവിയുടെ ഉത്തരവാദിത്വം ഡി.സി.സിക്കില്ലേ എന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ ,ഡി.സി.സി മികച്ചത് തന്നെയെന്ന് താൻ നേരത്തേ പറഞ്ഞതാണല്ലോ എന്നായിരുന്നു വാർത്താസമ്മേളനത്തിൽ മുരളിയുടെ പരിഹാസച്ചുവയുള്ള മറുപടി. നേമത്ത് മുസ്ലിം വോട്ടർമാർക്കിടയിൽ മുരളിക്കെതിരായി കോൺഗ്രസിലെ ചിലർ പ്രചരണം നടത്തിയെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, അതിപ്പോൾ എല്ലാവരും തോറ്റല്ലോയെന്ന് മുരളീധരൻ പ്രതികരിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ തോൽവിയെയാണ് മുരളി ഉദ്ദേശിച്ചതെന്നാണ് സംസാരം.