പൂവാർ: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന്റെയും സൈബർ സേനയുടെയും ആഭിമുഖ്യത്തിൽ ഇന്ന് ദൈവദശകം വിശ്വസമാധാന പ്രാർത്ഥനാദിനമായി ആചരിക്കും. വൈകിട്ട് 6 മുതൽ 10 വരെ കോവളം യൂണിയനിലെ എല്ലാ ശ്രീനാരായണീയരും ഭവനങ്ങളിൽ ദൈവദശകം കൃതി വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കണമെന്ന് നോട്ടീസ് വിതരണ ഉദ്ഘാടനം നിർവഹിച്ച് സൈബർ സേന കോവളം യൂണിയൻ ചെയർമാൻ അരുമാനൂർ സജീവ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ വൈസ് പ്രസിഡന്റ് സുശീലൻ, വൈസ് ചെയർമാൻ ദിലീപ്, വരുൺ കൃഷ്ണൻ, അജീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.