തിരുവനന്തപുരം: എസ്.യു.ടിയിൽ ലോക കൈ ശുചിത്വ ദിനം ആചരിച്ചു.കൊവിഡ് രോഗ വ്യാപനം തടയുന്നതിൽ കൈ കഴുകൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് കൈ ശുചിത്വ ദിനം വിവിധ പരിപാടികളോടെ ആചരിച്ചത്. കൈ ശുചിത്വത്തിന്റെയും മുഖാവരണം ധരിക്കുന്നതിന്റെയും സാമൂഹിക അകലത്തിന്റെയും പ്രാധാന്യത്തിന് ഊന്നൽ നൽകി ബോധവത്കരണ കാമ്പയിനും സംഘടിപ്പിച്ചു.