general

ബാലരാമപുരം:പള്ളിച്ചലിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നേമം വിക്ടറി ഗേൾസ് ഹൈസ്കൂളിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജീകരിച്ചു.ആദ്യഘട്ടത്തിൽ 50 കിടക്കകൾ ഒരുക്കിയിരിക്കുന്നിടത്ത് 3 ഡോക്ടറും വോളന്റിയേഴ്സുമുൾപ്പെടെ പത്തോളം ആരോഗ്യപ്രവർത്തകർ നേതൃത്വം നൽകും.ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക,​വിളപ്പിൽ രാധാകൃഷ്ണൻ,​അഡ്വ.എസ്.കെ പ്രീജ,സി.ആർ.സുനു,ഭഗത് റൂഫസ്,എ.ടി.മനോജ്,​​വിജയൻ,​ശശികല,ബിന്ദു,​കെ.രാകേഷ്,​വിനോദ് കുമാർ,​ശിവകുമാർ,​മുക്കുനട സജി എന്നിവർ പങ്കെടുത്തു.