തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും ഇന്നലെയും പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3,727 പേരാണ് പുതുതായി രോഗബാധിതരായത്.ചൊവ്വാഴ്ച 3,388 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്നലെ.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ചെറിയ കുറവ് വന്നിട്ടുണ്ട്. 23 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ചൊവ്വാഴ്ച അത് 23.8 ശതമാനമായിരുന്നു. ഇന്നലെ 2,221 പേരാണ് രോഗമുക്തി നേടിയത്. രോഗബാധിതരുടെ എണ്ണം കൂടുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണം കുറയുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,267 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്.നിലവിൽ 31,179 പേരാണ് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി 5,000 പേർകൂടി നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 80,616 ആയി. 3,252 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

 കൊവിഡ് ഇന്നലെ

രോഗികൾ - 3,727

സമ്പർക്ക രോഗികൾ - 3,267

രോഗമുക്തി - 2,221

ആകെ രോഗികൾ - 31,179

നിരീക്ഷണത്തിലുള്ളവർ - 80,616

 കഴിഞ്ഞ അഞ്ച് ദിവസത്തെ രോഗികളുടെ എണ്ണം

മേയ് ഒന്ന് - 3,111

രണ്ട് - 3,424

മൂന്ന് - 2,450

നാല് - 3,388

അഞ്ച് - 3,727

 മൂന്നു സി.എഫ്.എൽ.ടി.സികൾ കൂടി

തിരുവനന്തപുരം: കൊവിഡ് രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നതിനായി മൂന്ന് സി.എഫ്.എൽ.റ്റി.സികളും ഒരു ഡി.സി.സിയും (ഡൊമിസിലറി കെയർ സെന്റർ) കൂടി ആരംഭിച്ചു. തിരുവനന്തപുരം, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലായാണ് പുതിയ സി.എഫ്.എൽ.റ്റി.സികൾ ഏറ്റെടുത്തത്. 200 പേർക്കുള്ള കിടക്കകൾ ഇവിടെയുണ്ട്. ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂരിലാണ് ഡി.സി.സി ആരംഭിച്ചത്. 100 പേരെ ഇവിടെ ഉൾക്കൊള്ളിക്കാനാകും. ഇവിടങ്ങളിൽ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.


 ആംബുലൻസ് സഹായത്തിന് വിളിക്കാം

ആറ്റിങ്ങൽ - 0470 2620090

നെടുമങ്ങാട് - 0472 2800004

നെയ്യാറ്റിൻകര - 0471 2222257

തിരുവനന്തപുരം - 0471 2471088, 0471 2477088

കളക്ടറേറ്റ് വാർ റൂം - 0471 2733433, 1077, 9188610100

കളക്ടറേറ്റ് വാർ റൂം ആംബുലൻസ് കൺട്രോൾ റൂം - 0471 2731330