തിരുവനന്തപുരം: ബംഗാളിൽ നടക്കുന്നത് ജനാധിപത്യത്തിന്റെ മരണമണിയെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബംഗാളിൽ ഒമ്പത് ബി.ജെ.പി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി അഖിലേന്ത്യാ വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ധർണ സെക്രട്ടേറിയറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മണ്ഡലം പ്രസിഡന്റ് ആർ. ഹരികൃഷ്ണൻ, മേഖലാ വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, വലിയശാല സതീഷ് എന്നിവർ സംസാരിച്ചു.