തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ കൊവിഡ് വാക്സിൻ സ്വീകരിച്ചത് 7267 പേർ.ഇതിൽ 606 പേർ കൊവാക്സിനും 6661 പേർ കൊവിഷീൽഡുമാണ് സ്വീകരിച്ചത്.ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടക്കും.118 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഇന്ന് സജ്ജമായിട്ടുള്ളത്.ഇതിൽ ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും കൊവാക്സിനും ബാക്കി 116 കേന്ദ്രങ്ങളിൽ കൊവിഷീ‍ൽഡും നൽകും. ചൊവ്വാഴ്ച സംസ്ഥാനത്തെത്തിയ വാക്സിനിൽ നിന്ന് 40,​000 ഡോസ് ജില്ലയ്ക്ക് ലഭിച്ചിട്ടുള്ളതിനാലാണ് ഇന്ന് കൂടുതലാളുകൾക്ക് വാക്സിൻ നൽകുന്നത്.ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വാക്സിനേഷൻ ഉണ്ടായിരിക്കില്ല.സ്വകാര്യ ആശുപത്രിയിൽ ആദ്യ ഡോസ് എടുത്തവർ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്ന് രണ്ടാമത്തെ ഡോസ് എടുക്കേണ്ടതാണ്. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതൽ അടുത്ത ദിവസത്തേക്കുള്ള രജിസ്‌ട്രേഷൻ സൈറ്റ് ഓപ്പൺ ആകും. ജില്ലയിലെ 18 കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്സിനേഷൻ നടന്നത്.പല കേന്ദ്രങ്ങളിലും ടോക്കൺ വിതരണത്തിനിടെ തിക്കും തിരക്കുമുണ്ടായി. വയോധികരടക്കം മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് ടോക്കൺ ലഭിച്ചത്.ചിലർ വാക്സിൻ തീർന്നതായി അറിയിച്ചതിനെ തുടർന്ന് മടങ്ങേണ്ടിയും വന്നു.