d

തിരുവനന്തപുരം:കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് നഗരത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ വിലക്ക് ലംഘനം നടത്തിയ 1353 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. 262 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 1072 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത അഞ്ച് പേരിൽ നിന്നുമായി 5,38,500 രൂപ പിഴ ഈടാക്കി. കൂടാതെ നിർദ്ദേശങ്ങൾ പാലിക്കാത്ത 20 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. സുരക്ഷാ മുൻകരുതൽ എടുക്കാത്ത 48,504 പേരെ താക്കീത് നൽകി വിട്ടയച്ചു.