തിരുവനന്തപുരം:നഗരസഭയിൽ ആരംഭിച്ച കൊവിഡ് കൺട്രോൾ റൂം മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൺട്രോൾ റൂമിലെ കാൾ സെന്ററിൽനിന്ന് കൊവിഡ് ബാധിതരെ വിളിച്ച് വിവരങ്ങൾ ശേഖരിച്ചാണ് തുടക്കം കുറിച്ചത്. വി.കെ.പ്രശാന്ത് എം.എൽ.എ,ഡെപ്യൂട്ടി മേയർ പി.കെ.രാജു,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ആതിര.എൽ.എസ്,എസ്.സലിം,പി.ജമീല ശ്രീധരൻ, ഡി.ആർ.അനിൽ,ജിഷ ജോൺ, ഡോ.റീന.കെ.എസ്,എസ്.എം.ബഷീർ,വിവിധ കക്ഷിനേതാക്കളായ എം.ആർ.ഗോപൻ,പി.പത്മകുമാർ,പാളയം രാജൻ, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

കൺട്രോൾ റൂം സേവനം

24 മണിക്കൂറും പ്രവർത്തിക്കും

കാൾ സെന്റർ

മെഡിക്കൽ ടീം

വോളന്റിയർ ടീം

ഭക്ഷണം,യാത്രാസൗകര്യം എന്നിവയ്ക്ക് പ്രത്യേക ടീം

എല്ലാ വാർഡുകളിലും 25 വീതം വോളന്റിയർമാർ അടങ്ങുന്ന സംഘം

രോഗം ബാധിച്ച വീടുകൾ ജിയോടാക് ചെയ്ത് സ്റ്റിക്കർ പതിക്കും

രോഗബാധിതർക്ക് മരുന്നും ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും

ഓക്സിജൻ സൗകര്യത്തോടു കൂടിയ ആംബുലൻസിന്റെ സേവനം ലഭ്യമാക്കും

ഭക്ഷണം എത്തിക്കുന്നതിന് 17 ജനകീയ ഹോട്ടലുകൾ

അണുനശീകരണ പ്രവർത്തനങ്ങൾക്കായി സാനിറ്റേഷൻ ടീം

പ്രവർത്തനങ്ങൾക്കാവശ്യമായ സാനിറ്റൈസർ,മാസ്ക് ഫേസ് ഷീൽഡ്,ഗ്ലൗസ്,പി.പി.ഇ കിറ്റ് എന്നിവ സംഭാവനായി നൽകാൻ വ്യക്തികളോടും സ്ഥാപനങ്ങളോടും മേയർ അഭ്യർത്ഥിച്ചു. 04712377702, 04712377706 എന്നീ ഫോൺ നമ്പരുകളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.