തിരുവനന്തപരും: വാക്സിൻ വിതരണത്തിലെ ക്രമക്കേടിലും അപാകതയിലും പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ ജില്ലാ മെഡിക്കൽ ഓഫീസറെ (ഡി.എം.ഒ) ഉപരോധിച്ചു. ടോക്കൺ സംവിധാനം കൃത്യമാക്കണം, ആംബുലൻസ് ലഭ്യത ഉറപ്പാക്കണം,വാക്സിൻ വിതരണത്തിൽ കേന്ദ്രീകൃത സംവിധാനം വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിലർമാരായ എം.ആർ.ഗോപൻ,ഗിരികുമാർ,ഡി.ജി.കുമാരൻ,നന്ദ ഭാർഗവ്,കെ.കെ.സുരേഷ് എന്നിവരാണ് ഡി.എം.ഒ ഓഫീസ് ഉപരോധിച്ചത്.വാക്സിൻ വിതരണം സംബന്ധിച്ച് ആർക്കും ധാരണയില്ലാത്ത അവസ്ഥയാണെന്ന് എം.ആർ.ഗോപൻ ആരോപിച്ചു.ടോക്കൻ സംവിധാനത്തിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ഗിരികുമാർ പറഞ്ഞു.വാക്സിൻ വിതരണത്തിന് കേന്ദ്രീകൃത സംവിധാനം ഒരുക്കാമെന്നും വാക്സിന്റെ സ്റ്റോക്കുകൾ കൃത്യമായി കൗൺസിലർമാരെ അറിയിക്കുമെന്നും ഡി.എം.ഒ ഉറപ്പു നൽകിയതിനെതുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.