തിരുവനന്തപുരം: വഴുതയ്‌ക്കാട് എച്ച്.ഡി.എഫ്.സി ഹൗസിംഗ് ഫിനാൻസിന് മുന്നിലെ മരം ഒടിഞ്ഞുവീണ് കാറുകൾക്ക് നാശനഷ്ടമുണ്ടായി. സ്ഥാപനത്തിന് മുന്നിൽ നിന്ന ശീമപ്ലാവിന്റെ രണ്ട് ശിഖരമാണ് മരച്ചുവട്ടിൽ പാർക്ക് ചെയ്‌ത രണ്ട് കാറുകൾക്ക് മുകളിൽ വീണത്. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഫയർഫോഴ്സ് ഓഫീസിലെ അഗ്നിരക്ഷാസേനാംഗങ്ങളെത്തി മരം മുറിച്ചുമാറ്റി. അസി. സ്റ്റേഷൻ ഓഫീസർ ജയകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പ്രേംരാജ്, അമൽരാജ്, ദിനൂപ്, വിഷ്‌ണു വി നായർ, സുധിൻ എന്നിവർ ചേർന്നാണ് മരം മുറിച്ചത്.