കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷാ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് മേയ് 9 ഞായറാഴ്ച മുതൽ ഒ.ടി.ടി പ്ളാറ്റ്‌ഫോമായ നെറ്റ് ഫ്ളിക്സിൽ സ്ട്രീം ചെയ്യും. ജോസഫിലൂടെ അരങ്ങേറ്റം കുറിച്ച ഷാഹി കബീറാണ് നായാട്ടിന്റെ രചന നിർവഹിച്ചത്. ഷൈജു ഖാലിദായിരുന്നു ഛായാഗ്രാഹകൻ.
ഏപ്രിൽ ആദ്യവാരം തിയേറ്ററിലെത്തിയ നായാട്ട് കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും അടച്ചുപൂട്ടുന്നതിന് മുൻപ് തന്നെ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചിരുന്നു.
അയ്യപ്പനും കോശിക്കും ശേഷം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് നായാട്ട് നിർമ്മിച്ചത്.