domisilari-care-unit-ulgh

കല്ലമ്പലം: കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമായിരിക്കെ പള്ളിക്കൽ പഞ്ചായത്തിൽ ഡോമിസിലറി കെയർ സെന്റർ ആരംഭിച്ചു. കൊവിഡ് പോസിറ്റീവായ വലിയ ആരോ​ഗ്യ പ്രശ്നങ്ങളില്ലാത്ത രോ​ഗികളെ പാർപ്പിക്കാനാണ് ഡോമിസിലറി കെയർ സെന്റർ സജ്ജമാക്കിയത്. പകൽകുറി ​ഗവ.ഹയർസെക്കൻഡറി സ്കൂളാണ് ഡോമിസിലറി കെയർ സെന്ററായി പ്രവർത്തിക്കുക.അമ്പത് രോ​ഗികൾക്കുള്ള കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. സെന്ററിന്റെ ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു.വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി ഷീജാമോൾ,മെഡിക്കൽ ഓഫീസർ ‍ഡോ.ജയറാംദാസ്,ഷീബ, രമ്യ,രഘൂത്തമൻ,റീനാകുമാരി,നൂർജഹാൻ തുടങ്ങിയവർ സംസാരിച്ചു.