dharna-

ചിറയിൻകീഴ് : ബംഗാളിൽ ബി.ജെ.പി പ്രവർത്തകർക്കുനേരെ തൃണമൂൽ കോൺഗ്രസിന്റെ അക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ധർണ നിയോജക മണ്ഡലം പ്രസിഡന്റ് ഹരി.ജി.ശാർക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ മുല്ലശേരി അനിൽകുമാർ,സുഗുണൻ,പഞ്ചായത്ത് സമിതി ഭാരവാഹികളായ അനീഷ്,സന്തോഷ് നാലുമുക്ക്, വികാസ്.വി.നായർ, തുളസി പെരുങ്ങുഴി,ബിജു നെല്ലിമൂട്, മോർച്ചകളുടെ നേതാക്കളായ ഷിബു പാണശേരി, പ്രകാശൻ കൂന്തള്ളൂർ, ജ്യോതിഷ് എന്നിവർ പങ്കെടുത്തു.കിഴുവിലം പഞ്ചായത്ത് സമിതി പ്രസിഡന്റ് വിജയകുമാർ സ്വാഗതവും യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിജീഷ് നന്ദിയും പറഞ്ഞു.