gastro

ഏത് അസുഖത്തിന് ചികിത്സിക്കാൻ വരുന്നവരായാലും കൂട്ടത്തിൽ പറയുന്നൊരു 'ശല്യക്കാര'നായി ഗ്യാസ് മാറിയിട്ടുണ്ട്. കഴിച്ചാലും കഴിച്ചില്ലെങ്കിലും ഗ്യാസ്, എന്ത് കഴിച്ചാലും ഗ്യാസ്, സ്ഥിരം രീതികൾക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒരു വ്യത്യാസം വന്നുപോയാൽ ഗ്യാസ്... തുടങ്ങി പലവിധ കാരണങ്ങൾ കണ്ടുപിടിച്ചുവച്ചിട്ടുണ്ട് പലരും. മലബന്ധത്തിനും ഹാർട്ട് അറ്റാക്കിനും അർശസിനും പ്രഷറിനും കൊളസ്ട്രോളിനും വരെ 'കാരണക്കാരനാണ് ഗ്യാസ്' എന്നുപോലും ചിലർ പറഞ്ഞുകളയും. വയറിനുള്ളിൽ ഉല്പാദിപ്പിക്കുന്ന ഗ്യാസിനെ വളരെ ശക്തിയോടെ പുറത്തേക്കുവിട്ട് സമാധാനപ്പെട്ട് നടക്കുന്നവരും കുറവല്ല. 'വലിയ വായിലൊരു ഏമ്പക്കം വിട്ടാൽ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല' എന്ന് വാദിക്കുന്നവരുമുണ്ട്.

ദഹിക്കാൻ പ്രയാസമുള്ളവ കഴിക്കുന്നവർക്കും ദഹനസംബന്ധമായ തകരാറുകളുള്ളവർക്കും ചില പയറുവർഗങ്ങൾ, പാൽ, പാലുൽപന്നങ്ങൾ എന്നിവ കഴിക്കുന്നവർക്കും ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗമുള്ളവർക്കും വലിയ ഏമ്പക്കം വിടുന്നതിനായി കൂടുതൽ വായുവിനെ വലിച്ചെടുക്കുന്നവർക്കും ഗ്യാസിന്റെ ഉപദ്രവമുണ്ടാകാം.

ഗ്യാസുണ്ടാക്കുന്ന ഭക്ഷണം തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചും ഭക്ഷണത്തിനൊപ്പം അമിതമായും തണുപ്പിച്ചതുമായ വെള്ളം കുടിക്കാതെയും കുടിക്കുന്നതിന്റെ സ്പീഡ് അൽപം കുറച്ചും കൃത്രിമ മധുരങ്ങൾ ഒഴിവാക്കിയും ദഹനത്തെ വർദ്ധിപ്പിക്കുന്ന ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിയും ഗ്യാസ് കുറയ്ക്കാം.

ബിസ്ക്കറ്റ് ,ബ്രെഡ്, കേക്ക്, അമിതമായ ചായകുടി, മദ്യപാനം, ബേക്കറി, പാലും പാലുൽപന്നങ്ങളും, എണ്ണപ്പലഹാരങ്ങൾ, മസാല കൂടിയ ഭക്ഷണം, കപ്പലണ്ടി, അണ്ടിപ്പരിപ്പ്, കിഴങ്ങുവർഗ്ഗങ്ങൾ, ഉഴുന്ന് എന്നിവ കുറച്ചിട്ടും ഗ്യാസ് ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്. ആയുർവേദമരുന്നുകൾ ഇത്തരം അവസ്ഥകളിൽ വളരെ ഗുണകരമാണ്.

മലബന്ധം, അർശസ്സ്, അൾസർ, ഹെർണിയ, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളെ വർദ്ധിപ്പിക്കാനും ചിലപ്പോൾ ഗ്യാസ് കാരണമായേക്കാം. ഹൃദയാഘാതത്തെ ഗ്യാസാണെന്നും ഗ്യാസിനെ ഹൃദയാഘാതമാണെന്നും തെറ്റിദ്ധരിച്ച് അപകടങ്ങൾ വരുത്തിവച്ചവർ നിരവധിയാണെന്ന് കൂടി അറിയണം. അതിനാൽ,​ പതിവില്ലാതെയുണ്ടാകുന്ന ഗ്യാസിന്റെ കാരണമെന്തെന്ന് നിർബന്ധമായും ഡോക്ടറെ കാണിച്ച് മനസിലാക്കേണ്ടതുണ്ട്.

ഭക്ഷണം സന്തുലിതമാകണം

പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം സന്തുലിതമായി ഉപയോഗിക്കുന്നവർക്ക് സാധാരണയായി ഗ്യാസ് ശല്യമാകേണ്ട കാര്യമില്ല. അത്തരം ആൾക്കാരിൽ ഗ്യാസിന്റെ ബുദ്ധിമുട്ടുണ്ടെങ്കിൽ ദഹനസംബന്ധമായ അസുഖങ്ങൾ, കരൾരോഗങ്ങൾ, അർശസ്, മലബന്ധം അസിഡിറ്റി, അൾസർ, ഫൈബ്രോമയാൽജിയ എന്നിവയുണ്ടോ എന്ന് കൂടി മനസിലാക്കേണ്ടതുണ്ട്.

പാകംചെയ്ത് കഴിക്കുമ്പോൾ ഗ്യാസുണ്ടാക്കുന്ന പലതും പച്ചയായി ഉപയോഗിച്ചാൽ ബുദ്ധിമുട്ടുണ്ടാക്കാറില്ല. വളരെ മധുരമുള്ള പഴങ്ങളേക്കാൾ മധുരം കുറഞ്ഞ പഴങ്ങൾക്ക് ഗ്യാസും കുറയും. ഗോതമ്പ്, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങൾ കഴിച്ചാൽ ഗ്യാസുള്ളവർ അരികൊണ്ടുള്ള വിഭവങ്ങളിലേക്ക് മാറണം. പുറത്തേക്ക് പോകുന്ന ഗ്യാസിന് ദുർഗന്ധമുണ്ടെങ്കിൽ ലാക്ടോസ് അടങ്ങിയ പാലും പാലുൽപ്പന്നങ്ങളും ഗ്ളൂട്ടൻ അടങ്ങിയ ഗോതമ്പുമൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്.

പലരും ഗ്യാസിന്റെ കാരണമെന്തെന്ന് പോലും അന്വേഷിക്കാതെ നാരങ്ങവെള്ളം, ചൂടുവെള്ളം, ലെമൺ സോഡാ, കോള,അരിഷ്ടം, മദ്യം എന്നിവയൊക്കെ പരീക്ഷിച്ചു നോക്കുന്നവരുണ്ട്. അങ്ങനെ പലതരം പൊടിക്കൈകളൊക്കെ പരീക്ഷിച്ച് ഗത്യന്തരമില്ലാതാകുമ്പോഴാണ് യഥാർത്ഥ ചികിത്സകരെ തേടി രോഗി എത്തുന്നത്. അപ്പോഴേക്കും,​ ഗ്യാസിന് കാരണമായ യഥാർത്ഥ വില്ലൻ ചികിത്സകൾക്ക് വശംവദനാകാത്തവിധം കൂടുതൽ ശക്തിപ്രാപിച്ചിട്ടുണ്ടാകും.

ഗ്യാ​സ് ​ഒ​ഴി​വാ​ക്കാൻ 7​ ​മാ​ർ​ഗ​ങ്ങൾ

1.​ ​ഗ്യാ​സ് ​ഉ​ണ്ടാ​ക്കു​ന്ന​ ​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കു​ക​യാ​ണ് ​ആ​ദ്യം​ ​വേ​ണ്ട​ത്.​ ​ഒ​രേ​ ​ഭ​ക്ഷ​ണം​ ​എ​ല്ലാ​വ​രി​ലും​ ​ഗ്യാ​സ് ​ഉ​ണ്ടാ​ക്ക​ണ​മെ​ന്നി​ല്ല.​ ​ചി​ല​ർ​ക്ക് ​അ​ന്ന​ജ​വും​ ​ഭ​ക്ഷ്യ​നാ​രു​ക​ളു​മാ​കാം​ ​ഗ്യാ​സ് ​ഉ​ണ്ടാ​ക്കു​ന്ന​ത്.​ ​മ​റ്റു​ചി​ല​ർ​ക്ക് ​ചൂ​ടും​ ​എ​രി​വും​ ​കൂ​ടു​ത​ലു​ള്ള​ ​ഭ​ക്ഷ​ണ​ങ്ങ​ളാ​കാം​ ​ഗ്യാ​സി​ന് ​കാ​ര​ണം.​ ​ചി​ല​ർ​ക്ക് ​മ​റ്റ് ​ഭ​ക്ഷ​ണ​ങ്ങ​ളാ​കാം.​

2.​ ​മി​ത​വും​ ​കൃ​ത്യ​വു​മാ​യ​ ​ഭ​ക്ഷ​ണം​ ​ശീ​ല​മാ​ക്കു​ക.

3.​ ​ആ​ഹാ​ര​ത്തി​ന് ​മു​മ്പ് ​അ​ൽ​പ്പം​ ​വെ​ള്ളം​ ​കു​ടി​ക്കു​ക.​ ​ആ​ഹാ​രം​ ​സാ​വ​കാ​ശം​ ​ച​വ​ച്ച​ര​ച്ച് ​ക​ഴി​ക്കു​ക​യും​ ​വെ​ള​ളം​ ​സാ​വ​ധാ​നം​ ​കു​ടി​ക്കു​ക​യും​ ​ചെ​യ്യു​ക.​ ​ധൃ​തി​യി​ൽ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​മ്പോ​ഴാ​ണ് ​ധാ​രാ​ളം​ ​വാ​യു​ ​അ​ക​ത്തെ​ത്തു​ന്ന​ത്.​ ​ഇ​ത് ​ഗ്യാ​സ്ട്ര​ബി​ളി​ന് ​കാ​ര​ണ​മാ​കും.​

4.​ ​കൃ​ത്യ​മാ​യ​ ​വ്യാ​യാ​മം​ ​ദ​ഹ​ന​ത്തെ​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​ഇ​തു​വ​ഴി​ ​ഗ്യാ​സ് ​നി​റ​യു​ന്ന​തും​ ​ഒ​ഴി​വാ​കും.

5.​ ​മ​സാ​ല​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​കൂ​ടു​ത​ൽ​ ​ആ​സി​ഡ് ​ഉ​ത്പാ​ദി​പ്പി​ക്കും.​ ​ഇ​ത് ​വ​യ​റ്റി​ൽ​ ​ഗ്യാ​സ് ​നി​റ​യാ​ൻ​ ​ഇ​ട​യാ​ക്കും.

6.​ ​പു​ക​ ​വ​ലി​ക്കു​മ്പോ​ൾ​ ​കൂ​ടു​ത​ൽ​ ​വാ​യു​ ​അ​ക​ത്ത് ​എ​ത്തും.​ ​അ​തി​നാ​ൽ​ ​പു​ക​വ​ലി​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്ക​ണം.​

7.​ ​ഇ​ഞ്ചി,​ ​ജീ​ര​കം​ ​എ​ന്നി​വ​ ​ഗ്യാ​സി​നു​ള്ള​ ​പ്ര​കൃ​തി​ദ​ത്ത​ ​ഔ​ഷ​ധ​ങ്ങ​ളാ​ണ്.​ ​അ​തി​നാ​ൽ​ ​ഭ​ക്ഷ​ണ​ശേ​ഷം​ ​ഇ​വ​ ​ക​ഴി​ക്കു​ന്ന​ത് ​ന​ല്ല​താ​ണ്.