പാലോട്:നന്ദിയോട് പഞ്ചായത്തിലെ പട്ടികവർഗ്ഗകാർക്കു വേണ്ടിയുള്ള പ്രത്യേക കൊവിഡ് വാക്സിനേഷൻ പ്രോഗ്രാം ഇന്ന് രാവിലെ 9 മുതൽ 1 മണി വരെ പാലുവള്ളി ഗവൺമെന്റ് യു .പി സ്കൂളിൽ നടക്കും. 45 വയസിനു മുകളിലുള്ള 300 പേർക്കായിരിക്കും വാക്സിനേഷൻ സൗകര്യമൊരുക്കുകയെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.