ബാലരാമപുരം:കൊവിഡ് ബാധിച്ച് വൃദ്ധരും നിരാലംബരുമായി വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന രോഗികൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ കൈത്താങ്ങാവും. അത്യാവശ്യ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിച്ചുകൊടുക്കുന്ന ദൗത്യവുമായാണ് ജില്ലാ പഞ്ചായത്ത് ബാലരാമപുരം ഡിവിഷൻ മെമ്പർ അഡ്വ.വിനോദ് കോട്ടുകാൽ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഡിവിഷനിൽ കൊവിഡ് ബാധിതർ ദിനം പ്രതികൂടുന്ന സാഹചര്യത്തിലാണ് കാരുണ്യഹസ്തവുമായി വിനോദ് മുന്നോട്ട് വന്നിരിക്കുന്നത്.ബാലരാമപുരം ഡിവിഷനിൽ കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർ വിനോദ് കോട്ടുകാലിനെ വിളിച്ച് സഹായം തേടാം.ബന്ധപ്പെടേണ്ട നമ്പർ -9995005502ർ