നെയ്യാറ്രിൻകര: ഗുരുധർമ്മ പ്രചാരണസഭയുടെയും ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വാമിലോകേശാനന്ദയുടെ സമാധിയിൽ അനുസ്മരണം നടത്തി. ഗുരുധർമ്മ പ്രചരണസഭ താലൂക്ക് സെക്രട്ടറി വി.ജെ. അരുൺ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി അരുവിപ്പുറം അശോകൻ ശാന്തി, പ്രസിഡന്റ് മനോജ് തന്ത്രികൾ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചരണ സഭ കോ-ഓർഡിനേറ്റർ കെ. ജയധരൻ, പുന്നാവൂർ അശോകൻ, പൂതംകോട് യൂണിറ്റ് സെക്രട്ടറി വസന്ത എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ശൈലജ സ്വാഗതവും ശോഭ നന്ദിയും പറഞ്ഞു.