നെയ്യാറ്റിൻകര: തൂങ്ങിമരിച്ചയാളുടെ മൃതദേഹം വീട്ടുകാർ സംസ്കരിക്കാൻ ശ്രമിച്ചത് നാട്ടുകാരിൽ ചിലരുടെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര പൊലീസ് തടഞ്ഞു. നെയ്യാറ്റിൻകര തൊഴുക്കൽ ചെമ്പരത്തിവിള പ്ലാങ്കാലവിള വീട്ടിൽ വിശ്വനാഥ(64) ന്റെ മൃതദേഹമാണ് മരണത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് സംസ്കാരം തടസ്സപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഇയാളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിരുന്നു. മൃതദേഹം നെയ്യാറ്രിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊവിഡ് പരിശോധനയ്ക്കും പോസ്റ്ര് മോർട്ടത്തിനും ശേഷം മൃതദേഹം വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.