മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു. ഇന്നലെ 49 -ൽ പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 25 പേർ പോസിറ്റീവാണ്. ഇവർ ഉൾപ്പെടെ ഗ്രാമ പഞ്ചായത്തിൽ രോഗികളുടെ എണ്ണം 203 ആയി ഉയർന്നു. ഇതിൽ 6 പേർ ആശുപത്രികളിലും മറ്റുള്ളവർ ഹോം ഐസൊലേഷനിലുമാണ്. 12 ,13 ,15 വാർഡുകൾ കണ്ടൈൻമെന്റ് സോൺ ആണ്. വാർഡ് 15 -ൽ മാത്രം 29 രോഗികളുണ്ട്. ഒരു വീട്ടിലെ 4 പേർക്ക് വീതം രോഗം പിടിപെട്ട 3 കുടുംബങ്ങളും പഞ്ചായത്തിൽ ഉണ്ട്. ഇന്നലെ 100 പേർക്ക് രണ്ടാം ഡോസ് വാക്‌സിനേഷൻ നൽകി. ശനിയാഴ്ച 100 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. പത്മപ്രസാദ് അറിയിച്ചു.