വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനിയർ, ഓവർസിയർ, തസ്തികകളിലേക്കുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അക്രഡിറ്റഡ് എഞ്ചിനിയർ തസ്തികയിലേക്ക് അഗ്രികൾച്ചർ, സിവിൽ എഞ്ചിനിയറിംഗ് ബിരുദമുള്ളവർക്കും ഓവർ സിയർ തസ്കയിലേക്ക് മൂന്നു വർഷം പോളിടെക്നിക് സിവിൽ ഡിപ്ളോമയും രണ്ട് വർഷ ഡ്രാഫ്റ്റ് മാൻ സിവിൽ ഡിപ്ളോമയുമുള്ളമർക്കും അപേക്ഷിക്കാം. 18ാം തിയതിയിൽ യഥാക്രമം 11,12 മണി സമയങ്ങളിൽ നടക്കുന്ന ഇന്റർവ്യൂവൽ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.