തിരുവനന്തപുരം : കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപന പശ്ചാത്തലത്തിൽ ശ്രവണ പരിമിതരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ബോധവത്കരണത്തിനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്), സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും സംയുക്തമായി ഹെൽപ് ലൈൻ സേവനം ആരംഭിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെൽപ് ലൈനിലൂടെ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനുള്ള കൗൺസലിംഗ് ലഭ്യമാണ്.കൂടാതെ മഴക്കാലം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കും ബന്ധപ്പെടാം.വാട്സ്ആപ്പ് വീഡിയോ കോളിന് ആംഗ്യഭാഷാ പരിഭാഷകരുടെ സേവനം ലഭിക്കും.ഫോൺ: 9446750983, 9496918178, 9249505723.