covid

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്രമായി തുടരവേ, സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രോഗബാധിതരായത് 42,464 പേർ. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1,55,632 സാമ്പിളുകൾ പരിശോധിച്ചപ്പോൾ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ശതമാനമായി ഉയർന്നു. തുടർച്ചയായ രണ്ടാം ദിനവും രോഗികൾ 40000 കടന്നതോടെ ചികിത്സയിലുള്ളവരുടെ എണ്ണം നാലുലക്ഷത്തിലേക്ക് അടുത്തു. 3,90,906 പേരാണ് ചികിത്സയിലുള്ളത്. 63 മരണം റിപ്പോർട്ട് ചെയ്തു. 124 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 39,496 പേർ സമ്പർക്ക രോഗികളാണ്. 2579 പേരുടെ ഉറവിടം വ്യക്തമല്ല. 265 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 27,152 പേർ രോഗമുക്തി നേടി.

 ജില്ലകളിൽ അതിവ്യാപനം

എല്ലാ ജില്ലകളിലും രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. എറണാകുളം ജില്ലയിൽ 6506 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂർ 3587, ആലപ്പുഴ 3040, പാലക്കാട് 2950 , കോട്ടയം 2865, കൊല്ലം 2513, കണ്ണൂർ 2418, പത്തനംതിട്ട 1341, കാസർകോട് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.

 ആകെ രോഗികൾ 17,86,396

 രോഗമുക്തർ 13,89,515

 നിരീക്ഷണത്തിലുള്ളവർ 8,18,411

 ആകെ മരണം 5628