വെള്ളറട: കൊവിഡ് രൂക്ഷമായ വെള്ളറടയിൽ മാതൃകയായി ഡി.വൈ.എഫ്.ഐ സന്നദ്ധസേനാ പ്രവർത്തനം. രോഗികൾക്ക് മരുന്നെത്തിക്കാനും പൊതുസ്ഥലങ്ങളും വീടുകളും അണുവിമുക്തമാക്കാനും കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കാനും ഡി.വൈ.എഫ്.ഐ വെള്ളറട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ട് പേരടങ്ങുന്ന സന്നദ്ധസേനയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ കൊവിഡ്ക്കാലത്തും പ്രവർത്തിച്ച സംഘം ഇതിനോടകം വെള്ളറട സർക്കാർ ആശുപത്രി, കെ.എസ്.ആർ.ടി.സി ഡിപ്പോ തുടങ്ങിയ പൊതുയിടങ്ങളെല്ലാം ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ മേഖല ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘത്തിൽ കൂടുതൽ പേരെ ചേർക്കുകയാണ് ലക്ഷ്യം.