തിരുവനന്തപുരം: പി.ആർ.എസ് ആശുപത്രിയിൽ കഴിയുന്ന കെ.ആർ.ഗൗരിഅമ്മയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ല. കഴിഞ്ഞദിവസത്തേക്കാൾ നേരിയ പുരോഗതിയുണ്ടെങ്കിലും ശ്വാസതടസവും വാൽവിലെ ബ്ളോക്കും മാറിയിട്ടില്ല. ട്യൂബിലൂടെ ആഹാരം നൽകുന്നുണ്ട്. പതിനാറ് ദിവസമായി ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസം നില മോശമായതിനെതുടർന്ന് എെ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.