തിരുവനന്തപുരം: കവടിയാർ-അമ്പലമുക്കിന് സമീപം ജനവാസമേഖലയിൽ തീപിടിത്തമുണ്ടായ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം.നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ മിനു.എസ് ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി.ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ മുകൾ നിലയിലെ ടെറസ് മറച്ചുകെട്ടി അനധികൃതമായാണ് പാചകം നടത്തുന്നതെന്ന് കണ്ടെത്തി.കെട്ടിടത്തിന് ഗുണപരിശോധനയും ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. റസ്‌റ്റോറന്റായി പ്രവർത്തിക്കാൻ സൗകര്യമില്ല.ആവശ്യമെങ്കിൽ പാഴ്സൽ കൗണ്ടറായി മാത്രം പ്രവർത്തിക്കാമെന്നും നിർദ്ദേശമുണ്ട്.ഏപ്രിൽ 27നാണ് സ്‌പെയ്സ് ഹോട്ടലിന്റെ മൂന്നാംനിലയിൽ തീപിടിത്തമുണ്ടായത്.